മദ്യവിൽപ്പന നാളെ രാവിലെ 9 മണി മുതൽ പുനരാരംഭിക്കും; ബെവ് ക്യൂ ആപ്പ് സജ്ജം

സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപ്പന പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യവിൽപ്പന.
 

സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപ്പന പുനരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യവിൽപ്പന.

ബെവ് ക്യൂ ആപ്പ് ഇന്ന് അഞ്ച് മണിയോടെ പ്രവർത്തനക്ഷമമാകും. ആപ്പ് വഴി ഓരോ ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന 50 പൈസ ബെവ്‌കോയ്ക്ക് നൽകും. മദ്യവിൽപ്പന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാകും ഈ തുക ഉപയോഗിക്കുക.

രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് ബുക്കിംഗ് സമയം. 877 ഇടങ്ങളിലാണ് മദ്യവിൽപ്പന നടക്കുന്നത്. 301 ബെവ്‌കോ ഔട്ട് ലെറ്റുകളിലും 576 ബാർ ഹോട്ടലുകളിലും മദ്യം വിൽക്കും.

291 ബിയർ, വൈൻ പാർലറുകളിൽ ബിയറും വൈനും മാത്രമാകും വിൽപ്പന നടത്തുക. ഓരോ സ്ഥലത്തും അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. ഒരു ഫോൺ നമ്പറിൽ നാല് ദിവസത്തിൽ ഒരു തവണ മാത്രമേ മദ്യം ലഭിക്കൂ. ഔട്ട് ലെറ്റുകൾക്ക് മുമ്പിൽ കൈ കഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും.