ഹോം › കേരളം

ഷീല സണ്ണിയെ ലഹരി ട്രാപ്പിൽ കുടുക്കിയത് ലിവിയയുടെ ബുദ്ധി; മകനും പങ്കെന്ന് സംശയം

By MJ Desk · 30 Apr 2025, 11:28 AM

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിട സംഭവത്തിൽ പ്രതി ചേർത്ത മരുമകളുടെ സഹോദരി ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. സംഭവത്തിന് പിന്നാലെ ലിവിയ ദുബൈയിലേക്ക് കടന്നിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ ലിവിയയെ നാട്ടിലെത്തിക്കാനാണ് പോലീസിന്റെ നീക്കം ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനിയായിരുന്ന ലിവിയ ഇവിടെയുണ്ടായിരുന്ന ആഫ്രിക്കക്കാരിൽ നിന്നാണ് ലഹരി സ്റ്റാമ്പ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ലിവിയയുടെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന് ഒന്നാം പ്രതി നാരായണദാസ് മൊഴി നൽകിയിരുന്നു. ഷീലയുടെ സ്‌കൂട്ടറിൽ ലഹരി സ്റ്റാമ്പുണ്ടെന്ന വിവരം നാരായണ ദാസാണ് എക്‌സൈസിനെ വിളിച്ച് അറിയിച്ചത്. കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മരുമകളുടെ സ്വർണം പണയം വെച്ചതുമായി ബന്ധപ്പെട്ട് ഷീലയുടെ കുടുംബവും മരുമകളുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നു. കടങ്ങൾ വീട്ടാനായി ഷീല ഇറ്റലിയിലേക്ക് പോകാൻ ശ്രമം നടത്തിയപ്പോൾ സ്വർണത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ പോകാതിരിക്കാൻ മരുമകളുടെ വീട്ടുകാർ ശ്രമം നടത്തി. തനിക്ക് കൂടി അവകാശപ്പെട്ട് സ്വത്ത് നഷ്ടമാകുമെന്ന ലിവിയയുടെ ചിന്തയാണ് വൈരാഗ്യത്തിന് കാരണമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›