വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളൽ; മൂന്നാഴ്ച കൂടി സമയം തേടി കേന്ദ്രസർക്കാർ
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമെടുക്കാതെ കേന്ദ്രസർക്കാർ. ഇതിനായി മൂന്നാഴ്ച കൂടി കേന്ദ്രസർക്കാർ സമയം തേടി. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നതിൽ ആശയക്കുഴപ്പമുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ കേരള ബാങ്ക് കടം എഴുതി തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓർമിപ്പിച്ചു. ഹർജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും
അതേസമയം വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള അവഗണന കേന്ദ്രം തുടരുകയാണ്. മഴക്കെടുതി ബാധിച്ച പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് ഒരു വർഷമായിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല
ഇതിനിടെയാണ് പഞ്ചാബിനും ഹിമാചലിനും കേന്ദ്രത്തിന്റെ സഹായം. പഞ്ചാബിന് 1600 കോടിയും ഹിമാചലിന് 1500 കോടിയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.