{"vars":{"id": "89527:4990"}}

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ല; ഹൈക്കോടതിയിൽ കേന്ദ്രം
 

 

മുണ്ടക്കൈ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. 

വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വായ്പ എഴുതി തള്ളുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കാത്തതിൽ പലതവണ കേന്ദ്രത്തെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.