ഇലക്ട്രിക് വാഹനങ്ങൾക്ക് വായ്പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാൻ തീരുമാനിച്ചു. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക. വിദേശത്തു നിന്നും മടങ്ങി വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി
 

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകാൻ തീരുമാനിച്ചു. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക.

വിദേശത്തു നിന്നും മടങ്ങി വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകും. വാഹനത്തിന്റെ ഓൺ ദ റോഡ് കോസ്റ്റിന്റെ 80 ശതമാനം തുക വായ്പയായി നൽകുമെന്ന് കെ.എഫ്.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.