ഓഡിറ്റ് നിർത്തിവെച്ചത് ചോദ്യം ചെയ്ത് ചെന്നിത്തല നൽകിയ ഹർജിയിൽ വിധി പറയാൻ മാറ്റി

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിവെച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ്
 

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിവെച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹർജിയിൽ ചെന്നിത്തല ആരോപിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് അടക്കമുള്ള പ്രധാന പദ്ധതികളിലെ അഴിമതി മൂടി വെക്കുന്നതിനായാണ് ഓഡിറ്റ് നിർത്തിവെച്ചതെന്നും ചെന്നിത്തല ആരോപിക്കുന്നു.