തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിയതിൽ ഹൈക്കോടതി വിശദീകരണം തേടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചതിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം
 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ചതിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.

ഓഡിറ്റ് നിർത്തിവെക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. അഴിമതി മറച്ചുവെക്കാനാണ് ഓഡിറ്റിംഗ് നിർത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടെ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാൽ അഴിമതി പുറത്തുവരും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അഴിമതി മറച്ചുവെക്കാനാണ് ഓഡിറ്റിംഗ് നിർത്തിയത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാർഗരേഖ കിട്ടിയില്ലെന്നത് തെറ്റായ വാദമാണെന്നും ചെന്നിത്തല ആരോപിച്ചു.