തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും; തീയതി ഉടൻ അറിയിക്കും

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്ങനെ നടത്തണമെന്നത്
 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്ങനെ നടത്തണമെന്നത് ആരോഗ്യപ്രവർത്തകരുമായി ചർച്ച ചെയ്തു. ഇനിയും ചർച്ചകൾ തുടരുമെന്നും വി ഭാസ്‌കരൻ അറിയിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തും. ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കു. പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ച് ആളുകളെ നിർത്താൻ സാധിക്കും.

പ്രചാരണ പരിപാടികൾക്കും പ്രോട്ടോക്കോൾ നിർബന്ധമാക്കും. മൂന്ന് പേരിൽ കൂടുതൽ വീടുകളിൽ പ്രചാരണത്തിനായി പോകരുതെന്നും നിർദേശിക്കുമെന്നും വി ഭാസ്‌കരൻ പറഞ്ഞു