സിപിഎമ്മിനെ മാതൃകയാക്കണം: സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. എറണാകുളം ജില്ലയിലാണ് യുവാക്കളെ തഴഞ്ഞതിൽ രോഷം പുകയുന്നത്. പലതവണ മത്സരിച്ചവർ
Nov 12, 2020, 16:36 IST
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. എറണാകുളം ജില്ലയിലാണ് യുവാക്കളെ തഴഞ്ഞതിൽ രോഷം പുകയുന്നത്.
പലതവണ മത്സരിച്ചവർ വീണ്ടും മത്സരിക്കാൻ എത്തുന്നു. തുടർച്ചയായി മത്സരിക്കുന്നവർ ഉളുപ്പില്ലാതെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ചില നേതാക്കൾക്ക് പെരുന്തച്ചൽ സിൻഡ്രോമാണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മൂന്ന് ടേം കഴിഞ്ഞവരെ തെരഞ്ഞെടുപ്പിന് പരിഗണിക്കേണ്ടെന്ന സിപിഎം നിലപാടിനെ കോൺഗ്രസ് മാതൃകയാക്കണം എന്നാണ് ആവശ്യം. വിവിധ വാർഡുകളിലേക്കായി 130 പേരുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് കൈമാറിയത്. എന്നാൽ ഇതിൽ ഭൂരിഭാഗം സീറ്റുകളിലേക്കും അനുകൂല നിലപാടല്ല കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.