{"vars":{"id": "89527:4990"}}

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാൻ അവസാന അവസരം

 

ത​ദ്ദേ​ശ​സ്ഥാ​പ​ന തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് സം​സ്‌​ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​ണ് അ​വ​സ​ര​മു​ള്ള​ത്.

അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും, നി​ല​വി​ലു​ള്ള​വ​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നും, സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും അ​പേ​ക്ഷി​ക്കാം. പ്ര​വാ​സി​ക​ൾ​ക്കും പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ൾ 14ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഇ​ങ്ങ​നെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പു​ക​ൾ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. 2025 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ൻ​പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.