തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം
Nov 14, 2025, 08:30 IST
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക നൽകാം. ഈ മാസം 21നാണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി.
സ്ഥാനാർഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം നൽകുക. സൂക്ഷ്മ പരിശോധന ഈ മാസം 22ന് നടക്കും. നവംബർ 24ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി
രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം ഡിസംബർ 11നും നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കുക.