തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. ഇന്നുച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും.
സംസ്ഥാനത്ത് ആകെയുള്ള ആറ് കോർപറേഷനുകളിൽ അഞ്ചിടത്തും ഭരണം ഇടത് മുന്നണിക്കാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ എൽഡിഎഫിനാണ് ഭരണം. യുഡിഎഫ് 41 ഇടത്തും ഭരിക്കുന്നു
ബിജെപിക്ക് രണ്ട് നഗരസഭകളിൽ ഭരണമുണ്ട്. പാലക്കാടും പന്തളത്തുമാണിത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 എണ്ണവും ഭരിക്കുന്നത് എൽഡിഎഫ് ആണ്. യുഡിഎഫിന് മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ ഭരണമുണ്ട്.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 113 എണ്ണവും എൽഡിഎഫിനൊപ്പും 38 എണ്ണം യുഡിഎഫിനൊപ്പവുമാണ്. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 571 എണ്ണവും എൽഡിഎഫ് ആണ് ഭരിക്കുന്നത്. 351 പഞ്ചായത്തുകളിൽ യുഡിഎഫും 12 പഞ്ചായത്തുകൾ എൻഡിഎയും ഭരിക്കുന്നു.