ഹോം › കേരളം

മുഖ്യമന്ത്രി ആരാകണമെന്നല്ല, തദ്ദേശ തെരഞ്ഞെടുപ്പ് ആയിരിക്കണം ഇപ്പോൾ ചർച്ചയാകേണ്ടത്: എ കെ ആന്റണി

By MJ Desk · 09 Jan 2025, 03:10 PM

അടുത്ത തവണ അധികാരത്തിലെത്തിയാൽ ആരാകണം മുഖ്യമന്ത്രി എന്ന കോൺഗ്രസിലെ ചർച്ചകൾക്കെതിരെ മുതിർന്ന നേതാവ് എ കെ ആന്റണി. ഇപ്പോളത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണമെന്ന് ആന്റണി കെപിസിസി സെമിനാറിൽ പറഞ്ഞു. കെ സുധാകരനടക്കമുള്ള നേതാക്കൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കണം. പക്ഷേ അധികം എടുത്ത് ചാടരുതെന്ന് മാത്രമേ പറയാനുള്ളു. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണം. 2026 നിയമസഭാ തെരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ. അനവസരത്തിലുള്ള ചർച്ചകൾ വേണ്ടെന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം. അല്ലെങ്കിൽ സ്വീകരിക്കാതിരിക്കാം. കാരണം ഞാനല്ല ഇപ്പോൾ തീരുമാനിക്കേണ്ടത്. സുധാകരനും കെപിസിസിയുമാണ് എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ak antony

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›