കൂടരഞ്ഞിയിൽ ഇറച്ചിക്കോഴികളുമായി എത്തിയ ലോറി കടയിലേക്ക് പാഞ്ഞുകയറി; 500ഓളം കോഴികൾ ചത്തു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി. ഇറച്ചിക്കോഴികളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു ഡ്രൈവർക്കും പരുക്കുണ്ട്.
 

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി. ഇറച്ചിക്കോഴികളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു

ഡ്രൈവർക്കും പരുക്കുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കാടംപൊയിലിലെ ഫാമിൽ നിന്നും കോഴികളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്

നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിൽ ഇടിക്കുകുയം തുടർന്ന് കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പുലർച്ചെയാണ് അപകടം. വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും അപകടത്തിൽ തകർന്നു.