കൊല്ലം ചടയമംഗലത്ത് 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട കുട്ടിയെയാണ് ഇയാൾ പലതവണകളായി പീഡിപ്പിച്ചത്.
 

കൊല്ലം ചടയമംഗലത്ത് 13കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആയൂർ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട കുട്ടിയെയാണ് ഇയാൾ പലതവണകളായി പീഡിപ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ വെച്ചും കൂട്ടിയുടെ വീടിന് സമീപത്തെ പാറമടയിൽ വെച്ചും പീഡനത്തിന് ഇരയാക്കി. പ്രണയമാണെന്ന് കുട്ടിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.

കുട്ടിയുടെ സ്വർണമാലയും ഇയാൾ കൈക്കലാക്കി. മാല കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.