മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു, തടയാനെത്തിയ മകനെ കൊലപ്പെടുത്തി; നടുക്കുന്ന സംഭവം ബാലുശ്ശേരിയിൽ
കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ മദ്യലഹരിയിൽ എത്തിയ പിതാവ് മകനെ തല്ലിക്കൊന്നു. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണുവിനെ കൊലപ്പെടുത്തിയത്. 17 വയസ്സായിരുന്നു അലൻ വേണുവിന്. ഇന്നലെ
Jul 19, 2020, 12:03 IST
കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ മദ്യലഹരിയിൽ എത്തിയ പിതാവ് മകനെ തല്ലിക്കൊന്നു. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണുവിനെ കൊലപ്പെടുത്തിയത്. 17 വയസ്സായിരുന്നു അലൻ വേണുവിന്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം
മദ്യപിച്ച് വീട്ടിൽ എത്തിയ വേണു ഭാര്യയെ മർദിക്കുകയായിരുന്നു. ഇത് തടാൻ ചെന്ന അലനെ ഇയാൾ ഭിത്തിയോട് ചേർത്ത് ഇടിച്ചു. തലയ്ക്ക് ഏറ്റ പരുക്കാണ് അലന്റെ മരണകാരണം. ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് അലൻ
വേണുവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊവിഡ് പരിശോധനക്കായി താമരശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി.