തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം അരുവിക്കരയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മുണ്ടല പുത്തൻവീട്ടിൽ രാജേന്ദ്രനാണ് അറസ്റ്റിലായത്. നെടുമങ്ങാട് എക്സൈസാണ് ഇയാളെ പിടികൂടിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത്
Nov 28, 2020, 16:56 IST
തിരുവനന്തപുരം അരുവിക്കരയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മുണ്ടല പുത്തൻവീട്ടിൽ രാജേന്ദ്രനാണ് അറസ്റ്റിലായത്. നെടുമങ്ങാട് എക്സൈസാണ് ഇയാളെ പിടികൂടിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ വ്യാപക പരിശോധന നടക്കുകയാണ്. ഇതിനിടെയാണ് രാജേന്ദ്രൻ വീട്ടിൽ കഞ്ചാവ് വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പരിശോധന നടത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.