തിരുവനന്തപുരം ഫോർട്ട് വാർഡിൽ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വടക്കേനടയിലെയും പത്മതീർത്ഥക്കരയിലെയും നാട്ടുകാർക്കും പൊതുജനങ്ങൾക്കും വഴി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒമ്പത്
 

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വടക്കേനടയിലെയും പത്മതീർത്ഥക്കരയിലെയും നാട്ടുകാർക്കും പൊതുജനങ്ങൾക്കും വഴി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

കഴിഞ്ഞ ഒമ്പത് മാസക്കാലമായി വടക്കേനട വഴി കിഴക്കേ നടയിലേക്ക് പോകുന്ന വഴിയാണ് പോലീസ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഫോർട്ടിൽ ബസിറങ്ങി പടിഞ്ഞാറേകോട്ട, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ പൊതു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കാൽ നടയാത്രക്കാരെ പോലും കടത്തിവിടാതെ പോലീസ് അടച്ചിട്ടിരിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ വിഭാഗം ഡിസിപി ഗോപകുമാർ ആണ്. 100ഓളം പോലീസ് ആണ് ഇവിടെ ഡ്യൂട്ടിയിലുള്ളത് ജനങ്ങൾ സഞ്ചരിക്കുന്ന ഈ പിഡബ്ല്യുഡി റോഡിൽ സഞ്ചാരം തടസ്സപ്പെടുത്താൻ പോലീസിന് യാതൊരു അധികാരവുമില്ല. പ്രായമായ ആളുകളെയും ടൂറിസ്റ്റുകളെയും വിരട്ടി വിടുവാൻ ഈ പ്രദേശത്ത് പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ നിരവധി നാളുകളായി നാട്ടുകാരും വ്യാപാരികളും നിരന്തരം അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഈ റോഡ് തുറന്നു കൊടുക്കുവാൻ തയ്യാറാകാത്ത കാരണത്താലാണ് വോട്ട് ബഹിഷ്കരണം പോലുള്ള കടുത്ത നടപടികളിലേക്ക് തിരിയുവാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്.