മെഡിക്കൽ കോളേജ് സീവേജ് പ്ലാന്റ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഇന്ന്
 

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഇന്ന് (ജനുവരി 24) മെഡിക്കൽ കോളേജ് ക്യാമ്പസിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ.പ്രദീപ് കുമാർ, ഡോ.എം.കെ മുനീർ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, ജില്ലാകലക്ടർ സാംബശിവ റാവു, ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപറേഷൻ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.