ഈരാറ്റുപേട്ടയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഈരാറ്റുപേട്ടയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. എസ് ടി യു ഈരാറ്റുപേട്ട മേഖലാ നേതാവ് അസീസിന്റെ പിതാവും
 

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഈരാറ്റുപേട്ടയിൽ കള്ളവോട്ട് ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. എസ് ടി യു ഈരാറ്റുപേട്ട മേഖലാ നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്

തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് ചെയ്ത സുലൈമാൻ ഈരാറ്റുപേട്ട നഗരസഭ പതിനാലാം ഡിവിഷനിലെ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു. സംശയം തോന്നിയ മറ്റ് പാർട്ടിക്കാരാണ് ഇയാളെ ചോദ്യം ചെയ്തതും തുടർന്ന് പോലീസിൽ വിവരം അറിയിച്ചതും

ചോദ്യം ചെയ്യലിൽ തീക്കോയിയിലും വോട്ട് ചെയ്ത കാര്യം സുലൈമാൻ പറഞ്ഞു. വിരലിൽ പുരട്ടിയ മഷി പ്രാദേശിക മുസ്ലിം ലീഗ് പ്രവർത്തകരാണ് മായ്ച്ചു കളയാൻ സഹായിച്ചതെന്നും ഇയാൾ പറഞ്ഞു.