അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമം; പെരിന്തല്‍മണ്ണയില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം പെരിന്തല്മണ്ണയില് അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. വെട്ടത്തൂര് സ്വദേശി അരക്കുപറമ്പന് മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എടിഎം കൗണ്ടറിന് പുറത്ത് വെച്ചാണ്
 

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എടിഎം കൗണ്ടറിന് പുറത്ത് വെച്ചാണ് ഇയാള്‍ യുവതിയെ കയറിപ്പിടിച്ചത്

നാലംഗ സംഘത്തോടൊപ്പം കാറിലെത്തിയതായിരുന്നു മുഹമ്മദ് നിസാര്‍. യുവതി എടിഎം കൗണ്ടറില്‍ നിന്നിറങ്ങി വരുമ്പോള്‍ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു

നാല് പേരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് നിസാര്‍ മാത്രമാണ് യുവതിയെ ഉപദ്രവിച്ചതെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു