മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ കാസർകോട് രണ്ട് പേർ പിടിയിൽ

മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി. കാസർകോട് നുള്ളിപ്പാടിയിലാണ് സംഭവം. ഫാത്തിമ സ്റ്റോർസ് എന്ന കട കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹമ്മൂദ്(48), മുഹമ്മദ് ഹനീഫ(38) എന്നിവർ പിടിയിലായത്.
 
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാട്ടുകാരുടെ ശ്രദ്ധയിൽ മോഷണശ്രമം പെടുകയും ആളുകൾ ഓടിക്കൂടിയതോടെ മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന വനിതാ എസ്‌ഐ രൂപ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.