മൂന്നാം വിവാഹത്തിനൊരുങ്ങിയ മകനെ തടഞ്ഞു; പിതാവിനെ മർദിച്ച യുവാവ് അറസ്റ്റിൽ

പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെളിയം കോട്ടറ നടുകുന്നിലാണ് സംഭവം. ചരുവിള വീട്ടിൽ ശ്രീധരനെ മർദിച്ച കേസിൽ മകൻ പ്രേംലാലാണ് അറസ്റ്റിലായത്. രണ്ട്
 

പിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെളിയം കോട്ടറ നടുകുന്നിലാണ് സംഭവം. ചരുവിള വീട്ടിൽ ശ്രീധരനെ മർദിച്ച കേസിൽ മകൻ പ്രേംലാലാണ് അറസ്റ്റിലായത്.

രണ്ട് വിവാഹം കഴിച്ച പ്രേംലാൽ മൂന്നാമതും വിവാഹത്തിനൊരുങ്ങിയത് ശ്രീധരൻ എതിർത്തു. ഇതാണ് പ്രകോപനത്തിന് കാരണമായത്. വെട്ടുകത്തിയുമായി നിന്ന പ്രേംലാലിനെ തടയാനെത്തിയ വീട്ടുകാർക്കും മർദനമേറ്റു. പ്രേംലാൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു