‘വേഷം പ്രച്ഛന്നം’ നവംബർ 29ന് കോഴിക്കോട് ടൗൺ ഹാളിൽ

സ്നേഹം സംഗീതം പോലെ ആസ്വദിയ്ക്കാവുന്ന മാനവികത മറ്റെന്തിനേക്കാളും അമൂല്യമായിക്കാണണമെന്നാഗ്രഹിക്കുന്ന മാസ്സ് കോഴിക്കോടിന്റെ പുതിയ നാടകമാണ് ‘വേഷം പ്രച്ഛന്നം’. കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യൻ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ
 

സ്‌നേഹം സംഗീതം പോലെ ആസ്വദിയ്ക്കാവുന്ന മാനവികത മറ്റെന്തിനേക്കാളും അമൂല്യമായിക്കാണണമെന്നാഗ്രഹിക്കുന്ന മാസ്സ് കോഴിക്കോടിന്റെ പുതിയ നാടകമാണ്
‘വേഷം പ്രച്ഛന്നം’.

കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യൻ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ എഴുതിയ നാടകം. അദ്ദേഹം കാലത്തെയും സമൂഹത്തെയും പുസ്തകം നോക്കി നിരീക്ഷിച്ചയാളല്ല. അനുഭവങ്ങളിലൂടെ അറിയാൻ ശ്രമിച്ച ആളാണ്. ചാണക്യചരിതം പോലെ നമുക്ക് കണ്ടെത്താൻ കഴിയാതിരുന്ന നന്മകളെയും തിന്മകളെയും അദ്ദേഹം വേഷം പ്രച്ഛന്നം എന്ന നാടകത്തിലൂടെ കാലങ്ങൾക്കു മുമ്പേ ചൂണ്ടിക്കാണിച്ചു തന്നു.

ഇക്കാലത്തെ പ്രധാന വ്യാപാരം രാഷ്ട്രീയ കാലുമാറ്റമാണെന്ന് 1980കളിൽ കെ.ടി.എഴുതി അവതരിപ്പിച്ച
നാടകത്തിലൂടെ നമ്മോട് പറഞ്ഞു. അതിന്നും പ്രസക്തമാണ്, വേഷം പ്രച്ഛന്നം വീണ്ടുമെടുത്തവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും ആ വികാരമാണ്.

നവംബർ 29നാണ് കോഴിക്കോട് ടൗൺ ഹാളിൽ കോഴിക്കോടൻ നാടക പ്രേക്ഷകർക്കായി നാടകം അവതരിപ്പിക്കുന്നത്. രത്‌നമ്മ മാധവൻ, പ്രസീദ വിശ്വനാഥ്, ഫെമിത ശശി, രാജേഷ് R.S, ഉണ്ണി വാകയാട്, പ്രഭാകരൻ പുന്നശ്ശേരി, സോമൻകുറുമ്പൊയിൽ, വേണു കായക്കണ്ടി, അരവിന്ദ് ബാലുശ്ശേരി, ശശി നന്മണ്ട, എം.സി.രാജീവ് കുമാർ, രാജീവൻകോക്കല്ലൂർ, ശിവൻ പറമ്പിൽ, രാഘവൻ അത്തോളി, എം.ആർ സുനിൽ ബാലകൃഷ്ണൻ മക്കട, എ വൺ പ്രമോദ് എന്നിവരും നാടകം സംവിധാനം നിർവഹിച്ച് നാടക കുലപതി ശ്രീ മാധവൻ കുന്നത്തറയുമാണ് നാടകത്തിന് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചത്.