ചേർത്തലയിൽ 19 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ചേർത്തലയിൽ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേർത്തല, അരൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പാണാവള്ളി സ്വദേശി അലിയുടെ
 

ചേർത്തലയിൽ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചേർത്തല, അരൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പാണാവള്ളി സ്വദേശി അലിയുടെ മകൻ സജീറിനെയാണ് അറസ്റ്റ് ചെയ്തത്

എരമല്ലൂർ മിഥില ബാറിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വലിയ തോതിൽ മയക്കുമരുന്ന് ഒഴുകുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.