ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടർ പരിജ്ഞാനമുളള ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു.
 

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടർ പരിജ്ഞാനമുളള ഡോക്ടർമാരുടെ അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തേക്ക് താൽക്കാലിക നിയമനത്തിന് അഞ്ച് ഡോക്ടർമാരുടെ ഒഴിവാണുളളത്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ജനുവരി 24) ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ 0495 2370494.