മലപ്പുറം ജില്ലയുടെ രൂപീകരണ ദിവസം നഗരത്തിൻ്റെ കഥയും കാഴ്ചകളുമായി KL 10 മലപ്പുറം

മലപ്പുറം നഗരത്തിൻ്റെ ഹൃദയ മിടിപ്പുകളെ പരിചയപ്പെടുത്തുന്ന KL 10 മലപ്പുറം എന്ന ഹൃസ്വ ഡോക്യുമെന്ററി പുറത്തിറക്കി. ജില്ലാ രൂപീകരണത്തിൻ്റെ 52-ാം വാർഷിക ദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്. പതിനാറു
 

മലപ്പുറം നഗരത്തിൻ്റെ ഹൃദയ മിടിപ്പുകളെ പരിചയപ്പെടുത്തുന്ന KL 10 മലപ്പുറം എന്ന ഹൃസ്വ ഡോക്യുമെന്ററി പുറത്തിറക്കി. ജില്ലാ രൂപീകരണത്തിൻ്റെ 52-ാം വാർഷിക ദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്. പതിനാറു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ മലപ്പുറം നഗരത്തെ പരിചയപ്പെടുത്തുകയും അറിഞ്ഞിരിക്കേണ്ട ചരിത്ര പിന്നാമ്പുറങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യവൽക്കരിച്ച നഗരത്തിന്റെ ഏറ്റവും പുതിയ മനോഹര ആകാശ ദൃശ്യങ്ങളാണ് വീഡിയോയുടെ സവിശേഷത. പിറന്നാൾ സുദിനത്തിൽ മലപ്പുറത്തിന് ഈ സമ്മാനം നൽകിയത് Sky shore എന്ന യൂട്യൂബ് ചാനലാണ്.

വീഡിയോ കാണാനുള്ള ലിങ്ക്