റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും

ജില്ലയിൽ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് 26 ന് രാവിലെ എട്ട് മണിമുതൽ കോഴിക്കോട് ബീച്ചിൽ(കോർപ്പറേഷൻ ഓഫീസിന് സമീപം) നടത്തും. ചടങ്ങിൽ തൊഴിൽ എക്സൈസ്
 

ജില്ലയിൽ 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെറിമോണിയൽ പരേഡ് 26 ന് രാവിലെ എട്ട് മണിമുതൽ കോഴിക്കോട് ബീച്ചിൽ(കോർപ്പറേഷൻ ഓഫീസിന് സമീപം) നടത്തും. ചടങ്ങിൽ തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ അഭിവാദ്യം സ്വീകരിക്കും. ദേശീയ പതാക ഉയർത്തി വിശിഷ്ടാതിഥികൾ സല്യൂട്ട് അർപ്പിച്ച ശേഷം പോലീസ് ബാന്റ് ദേശീയഗാനം അവതരിപ്പിക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റ് നടത്തും. ചടങ്ങിൽ മികച്ച പ്ലാറ്റൂണുകൾക്കും സ്‌കൂളുകൾക്കുമുള്ള ട്രോഫികൾ വിതരണം ചെയ്യും. ദേശീയഗാനത്തിന് ശേഷം ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് ദേശഭക്തിഗാനം, ടാബ്ലോ, കളരിപ്പയറ്റ്, കോൽക്കളി, ദഫ്മുട്ട്, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, ഡാൻസ് തുടങ്ങി കലാപരിപാടികളും ദിനാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.