ലോക കേരള സഭ: വിവാദങ്ങൾ അനാവശ്യം, ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്

ലോക കേരള സഭ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി റാവിസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചു. 60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന്
 

ലോക കേരള സഭ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി റാവിസ് ഗ്രൂപ്പ്. ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചു. 60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെക്കുന്നത്. സർക്കാരിനോട് തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് വ്യക്തമാക്കി

ലോക കേരള സഭയിൽ പങ്കെടുത്തവർക്ക് ഭക്ഷണം കൊടുത്തതിന്റെ കണക്കുമായി പ്രതിപക്ഷം വിവാദം സൃഷ്ടിച്ച അവസരത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

സർക്കാരിൽ നിന്ന് പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ബിൽ നൽകുക മാത്രമാണ് ചെയ്തത്. പണം വാങ്ങിയിട്ടില്ല. ലോക കേരള സഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും അതുകൊണ്ട് തന്നെ പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ പണം ഈടാക്കാൻ താത്പര്യവുമില്ലെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.