ഹോം › കേരളം

വീണ്ടും മനാഫ്; ഇക്കുറി വേണ്ടത് ഒമ്പത് ലക്ഷം, ലോറി വില്‍ക്കുന്നുവെന്ന്

By MJ News Desk · 04 Nov 2024, 07:25 PM

കോഴിക്കോട്: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഉടമ മനാഫ് പുതിയ അഭ്യര്‍ഥനയുമായി രംഗത്ത്. ചാരിറ്റി ആപ്പിന് വേണ്ടി അഞ്ച് ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമാണെന്നും അതിനായി തന്റെ ലോറി വില്‍ക്കുന്നുവെന്നും അറിയിച്ചാണ് മനാഫ് ഇപ്പോള്‍ രംഗത്തെത്തിയത്. ചാരിറ്റിയായി വരുന്ന പണത്തെ കുറിച്ച് അറിയാന്‍ ആപ്പ് സഹായകമാണെന്നായിരുന്നു മനാഫ് നേരത്തെ പറഞ്ഞിരുന്നത്. അറിയാവുന്ന ആരെങ്കിലും തനിക്ക് ആപ്പ് നിര്‍മ്മിച്ച് നല്‍കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോറി വില്‍പ്പനക്കാണ് തന്റെ ഇഷ്ടക്കാര്‍ക്ക് മുമ്പില്‍ മനാഫ് എത്തിയത്. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും ആരും വിലപേശരുതെന്നും മനാഫ് പറയുന്നു. 12 വീല്‍ ലോറിയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ആരും വില പേശരുത്. ഒഎല്‍എക്സില്‍ ഇടുന്നതിനേക്കാള്‍ നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ നല്ലത്. 2012 മോഡല്‍ വാഹനമാണ് വില്‍ക്കാനുള്ളതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#lorryudama#manaf

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›