കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി ‘ലവ് ജിഹാദ്’ നടക്കുന്നുണ്ട് ; ഇ. ശ്രീധരന്‍

കേരളത്തില് ഹിന്ദു പെണ്കുട്ടികളെ തന്ത്രത്തില് വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില് ലവ് ജിഹാദുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്. അതുകൊണ്ടുതന്നെ ലവ് ജിഹാദെന്ന സങ്കല്പത്തെ താന് വെറുക്കുന്നെന്നും ശ്രീധരന്
 

കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതുകൊണ്ടുതന്നെ ലവ് ജിഹാദെന്ന സങ്കല്‍പത്തെ താന്‍ വെറുക്കുന്നെന്നും ശ്രീധരന്‍ പറഞ്ഞു. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ലവ് ജിഹാദ്…. ശരിയാണ് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഞാന്‍ കാണുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’, ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

ഒപ്പം ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നൽകി. വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. മറ്റുള്ളവർ ഇത് കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.