കേരളത്തിലെ സർക്കാർ വിശ്വാസികളുടെ വികാരം വെച്ച് കളിക്കുന്നു; ലൗ ജിഹാദിനെ ചെറുത്തില്ല: യോഗി ആദിത്യനാഥ്

ലൗ ജിഹാദിനെതിരെ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര
 

ലൗ ജിഹാദിനെതിരെ ശക്തമായ നിയമം പാസാക്കാൻ കേരളത്തിലെ സർക്കാരുകൾക്ക് സാധിച്ചില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര കാസർകോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി

2009ൽ കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുള്ള നടപടികളോ നിയമനിർമാണമോ നടത്തിയില്ല. എന്നാൽ യുപിയിൽ ശക്തമായ നിയമം നടപ്പാക്കി. ലൗ ജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക് സ്‌റ്റേറ്റാക്കി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സർക്കാർ അവഗണിച്ചു

ഇക്കാരങ്ങൾ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാർട്ടിയെ ആവശ്യമുണ്ട്. ബിജെപി കേവലം സമൃദ്ധി മാത്രമല്ല, ഓരോ പൗരനും സുരക്ഷിതത്വവും നൽകുന്നു. ജനങ്ങളുടെ വികാരങ്ങൾ വെച്ച് കളിക്കുകയാണ് കേരളത്തിലെ സർക്കാർ. ശബരിമല സ്ത്രീ പ്രവേശനം അതിനൊരു ഉദാഹരണമാണ്.

കേരളത്തിൽ സിപിഎമ്മിന്റെ സർക്കാരാണെങ്കിലും അതിന് മുമ്പ് കോൺഗ്രസിന്റെ സർക്കാരാണെങ്കിലും നടക്കുന്നത് അഴിമതിയാണെന്നും യോഗി ആരോപിച്ചു.