മധു വധക്കേസ്: രണ്ട് പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് മധുവിന്റെ അമ്മയും സഹോദരിയും
 

 

മധു വധക്കേസിൽ കോടതി വിധിയോട് പ്രതികരിച്ച് മധുവിന്റെ അമ്മയും സഹോദരിയും. കേസിൽ രണ്ട് പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതി വരെ പോകുമെന്ന് മധുവിന്റെ അമ്മ പറഞ്ഞു. വിധി പൂർണമായില്ലെന്ന് സഹോദരിയും പ്രതികരിച്ചു. കേസിൽ എല്ലാവരും കുറ്റക്കാരാണ്. അപ്പീൽ പോകുമെന്ന് അമ്മ ചന്ദ്രിക പറഞ്ഞു

കോടതിയോട് നന്ദി പറയുകയാണ്. രണ്ട് പേരെ വെറുതെ വിട്ട നടപടിയിൽ അവരെ ശിക്ഷിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകും. ഇതിനെതിരെ സുപ്രീം കോടതി വരെ പോകും. മധുവിന് പൂർണമായും നീതി കിട്ടിയിട്ടില്ല. കേസിൽ 14 പേരെ മാത്രമേ ശിക്ഷിച്ചുള്ളുവെന്നും സഹോദരി മല്ലി പറഞ്ഞു