ഹോം › കേരളം

മൈനാഗപ്പള്ളി അപകടം: അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും അറസ്റ്റ് ചെയ്തു; നരഹത്യാക്കുറ്റം ചുമത്തി

By MJ Desk · 16 Sep 2024, 05:20 PM

കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പള്ളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു ഡോക്ടർ ശ്രീക്കുട്ടിയെ നേരത്തെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ നിന്നും പുറത്താക്കിയിരുന്നു. അജ്മലും ശ്രീക്കുട്ടിയും സംഭവസമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാർ മുന്നോട്ടെടുക്കാൻ അജ്മലിനെ നിർബന്ധിച്ചത് ഡോ. ശ്രീക്കുട്ടിയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›