{"vars":{"id": "89527:4990"}}

മലബാർ എക്‌സ്പ്രസിൽ കത്തി വീശി യാത്രക്കാരന്റെ പരാക്രമം; പോലീസുകാരന് പരുക്കേറ്റു
 

 

തിരുവനന്തപുരം-മംഗളൂരു മലബാർ എക്‌സ്പ്രസിൽ യാത്രക്കാരന്റെ പരാക്രമം. ട്രെയിനിൽ വെച്ച് സഹയാത്രികർക്ക് നേരെ ഇയാൾ കത്തിവീശി. 

ആക്രമണത്തിൽ പോലീസുകാരന് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മലബാർ എക്‌സ്പ്രസ് ഇന്നലെ രാത്രി പത്ത് മണിയോടെ ചങ്ങനാശ്ശേരി കഴിഞ്ഞപ്പോഴാണ് സംഭവം. 

പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽ കുമാറാണ് കത്തിവീശിയത്. ഇയാളെ റെയിൽവേ പോലീസ് പിടികൂടി. പോലീസുകാരന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം