മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

വേനൽ മഴ ശക്തമായതിനെ പിന്നലെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്. ഓരോ ഷട്ടറുകളും 20 സെന്റി മീറ്റർ വീതമാണ് ഇപ്പോൾ
 

വേനൽ മഴ ശക്തമായതിനെ പിന്നലെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്. ഓരോ ഷട്ടറുകളും 20 സെന്റി മീറ്റർ വീതമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

വേനൽ മഴ ശക്തമായതും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനുമാലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പാലിക്കണം.

41.5 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്.