മലപ്പുറത്ത് ഹോട്ടലിലെ ഗ്യാസ് ലീക്കായി പൊട്ടിത്തെറി; ഷട്ടർ അടക്കം തകർന്നുവീണു

മലപ്പുറം കോട്ടക്കുന്നിൽ ഹോട്ടലിലെ ഗ്യാസ് ലീക്കായി തീപിടിത്തം. വലിയ പൊട്ടിത്തെറിയോടെ ഹോട്ടലിന്റെ ഷട്ടർ അടക്കം തകർന്നു. സംഭവം നടക്കുമ്പോൾ കട അടച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുന്നുമ്മൽ
 

മലപ്പുറം കോട്ടക്കുന്നിൽ ഹോട്ടലിലെ ഗ്യാസ് ലീക്കായി തീപിടിത്തം. വലിയ പൊട്ടിത്തെറിയോടെ ഹോട്ടലിന്റെ ഷട്ടർ അടക്കം തകർന്നു. സംഭവം നടക്കുമ്പോൾ കട അടച്ചിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കുന്നുമ്മൽ പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് അപകടം. വെള്ളിയാഴ്ചയായതിനാൽ ഹോട്ടലിലുള്ളവർ കടയടച്ച ശേഷം നമസ്‌കാരത്തിനായി പള്ളിയിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്.

മറുവശത്തുള്ള കടയുടെ ചില്ലും പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.