ഹോം › കേരളം

മലപ്പുറം പരാമര്‍ശം: മുഖ്യമന്ത്രിയുടെ അറിവില്ലാതെ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

By MJ Desk · 03 Oct 2024, 04:18 PM

ദി ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ മലപ്പുറം വിരുദ്ധ പരാമർശം പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉന്നയിച്ച വിഷയം നിസാരമായ ാെന്നല്ല. ഇത് അബദ്ധത്തിൽ സംഭവിക്കുന്നതല്ല. ആരോ കൃത്യമായി പ്ലാൻ ചെയ്തതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. ഗുരുതരമായ ഈ ആരോപണത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ല. മലപ്പുറം കേന്ദ്രീകരിച്ച് ചില പോലീസുകാർ നടത്തിയിരുന്ന കുത്സിത പ്രവർത്തനങ്ങളെ കുറിച്ച് നിസാരവത്കരിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി കുറച്ചുകാലമായി ശ്രമിക്കുകയാണ്. അതിന് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#malappuram statement

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›