{"vars":{"id": "89527:4990"}}

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മാതാവിനും സുഹൃത്തിനും 180 വർഷം കഠിന തടവ്
 

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിന തടവ്. മഞ്ചേരി അതിവേഗ കോടതിയുടേതാണ് വിധി. 

11.75 ലക്ഷം രൂപ പിഴയായും നൽകണം. പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. മദ്യം നൽകി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 

തിരുവനന്തപുരം സ്വദേശിയാണ് മാതാവ്. സുഹൃത്ത് പാലക്കാട് സ്വദേശിയും. 2019 മുതൽ 2021 വരെയാണ് പീഡനം നടന്നത്.