{"vars":{"id": "89527:4990"}}

മലപ്പുറം കുറ്റിപ്പുറത്ത് ക്ഷേത്രം പൂജാരി കുളത്തിൽ വീണു മരിച്ചു
 

 

മലപ്പുറം കുറ്റിപ്പുറത്ത് പൂജാരി കുളത്തിൽ വീണ് മരിച്ചു. ചേലൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരി സുമേഷാണ്(50) മരിച്ചത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

ഇന്ന് രാവിലെയാണ് പൂജാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുളിക്കാനായി കുളത്തിലേക്ക് പോകുകയായിരുന്നു. 

സുമേഷ് തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.