ഹോം › കേരളം

കുടകിൽ ഭാര്യയെയും മകളെയും അടക്കം നാല് പേരെ കുത്തിക്കൊന്നു; മലയാളി യുവാവ് പിടിയിൽ

By MJ Desk · 29 Mar 2025, 08:28 AM

കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. തിരുനെല്ലി ഉണ്ണികപറമ്പ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകൾ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65) എന്നിവരാണ് കൊല്ലപ്പെട്ടത് വ്യാഴാഴ്ച കൊല നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ വയനാട് തലപ്പുഴയിൽ വെച്ചാണ് പിടികൂടിയത്. ഇയാളെ കർണാടക പോലീസിന് കൈമാറി. പരിസരവാസികളാണ് നാല് പേരെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ഏഴ് വർഷം മുമ്പായിരുന്നു ഗിരീഷിന്റെ വിവാഹം. ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവർ കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›