ഹോം › കേരളം

ഇസ്രയേലിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

By News Desk · 02 Mar 2025, 01:03 PM

ജെറുസലേം: ഇസ്രയേലിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേലാണ് വെടിയേറ്റ് മരിച്ചത്. ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് രക്ഷപ്പെടുന്നതിനിടെയായിരുന്നു വെടിയേറ്റത്. തുമ്പയിൽ നിന്നും നാലുപേരാണ് ഇസ്രയേലിലേക്ക് പോയത്. ജോർദാനിലെത്തിയ നാലംഗസംഘം ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തിയ ശേഷമാണ് ഗബ്രിയേലിന്‍റെ കുടംബത്തെ വിവരമറിയിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ജയിലിലാണെന്നും എഡിസൺ അറിയിച്ചു. ഗബ്രിയേലിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഗബ്രിയേൽ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. സംഭവത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›