ബഹിരാകാശത്തേക്ക് വരെ സ്വന്തം ചിത്രം അയച്ചു; ഇനി രാജ്യത്തിനും മോദിയുടെ പേര് നൽകും: മമതാ ബാനർജി

ഇന്ത്യക്ക് നരേന്ദ്രമോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്ന പരിഹാസവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം
 

ഇന്ത്യക്ക് നരേന്ദ്രമോദിയുടെ പേര് നൽകുന്ന ദിവസം വിദൂരമല്ലെന്ന പരിഹാസവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോ വെച്ചു. ബഹിരാകാശത്തേക്ക് ഐഎസ്ആർഒ വഴി സ്വന്തം ഫോട്ടോ അയക്കുന്നു. രാജ്യത്തിന് തന്നെ അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണ് വരാനിരിക്കുന്നത്.

കൊൽക്കത്തയിൽ വനിതാ ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ബിജെപി നേതാക്കൾ കൊൽക്കത്തയിലെത്തുന്നത്. കള്ളങ്ങൾ മാത്രമാണ് ഇവർ പറയുന്നത്. സ്ത്രീ സുരക്ഷയെ പറ്റി അവർ വാചാലരാകും. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥയെന്താണ്

മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിന്റെ അവസ്ഥയെന്താണ്. ഗുജറാത്തിൽ രണ്ട് വർഷമായി ഓരോ ദിവസവും നാല് ബലാത്സംഗങ്ങളും രണ്ട് കൊലപാതകങ്ങളും വീതം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ബിജെപിയും താനും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു.