{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരൻ തദ്ദേശ തെരഞ്ഞെടുപ്പിലും; വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കും
 

 

മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗൺ വാർഡിലാണ് മമ്പറം ദിവാകരൻ മത്സരിക്കുന്നത്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു

കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മമ്പറം ദിവാകരനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നടപടിയിൽ കലാശിച്ചത്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർഥിയാകാനും മമ്പറം ദിവാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതോടെ തീരുമാനം മാറ്റി. ഇതോടെയാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽ തിരിച്ചെടുത്തത്‌