{"vars":{"id": "89527:4990"}}

അങ്കമാലിയിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ
 

 

അങ്കമാലിയിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ. മൂക്കന്നൂർ സ്വദേശി ജിനു അങ്കമാലിയാണ് പിടിയിലായത്. മൂക്കന്നൂർ പള്ളിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം നടന്നത്

ജിനുവിന്റെ ഭാര്യ റിയക്കാണ് കുത്തേറ്റത്. ജിനുവും റിയയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ശ്രീമൂലനഗരം സ്വദേശിനിയായ റിയ കുട്ടികളെ കാണാനായി മൂക്കന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം

വയറിനും കഴുത്തിനുമാണ് റിയക്ക് കുത്തേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.