{"vars":{"id": "89527:4990"}}

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍; ചോദ്യം ചെയ്തതിന് എസ് ഐയുടെ തല അടിച്ചുപൊട്ടിച്ചു

 
എറണാകുളത്ത് എസ് ഐക്ക് നേരെ ആക്രമണം. കലൂരില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. ഇടക്കട്ടകൊണ്ട് കലൂര്‍ സ്‌പെഷ്യല്‍ എസ് ഐ മധുവിനെ യുവാവ് തലക്കടിക്കുകയായിരുന്നു. പരുക്കേറ്റ മധു ആശുപത്രിയിലാണ്. എസ്‌ഐയുടെ കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കലൂര്‍ മാര്‍ക്കറ്റിന് സമീപം ലഹരി മാഫിയ സംഘം കൂട്ടം കൂടുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥന്‍ എത്തിയത്. ഇതിനിടെയാണ് യുവാവിനെയും പെണ്‍കുട്ടിയേയും കണ്ടത്. കസ്റ്റഡിയിലെടുത്തയാള്‍ ലഹരിസംഘവുമായി പ്രവര്‍ത്തിക്കുന്നവരെന്ന് പൊലീസ് നിഗമനം. പാലേരിവട്ടം സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.