{"vars":{"id": "89527:4990"}}

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
 

 

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസാണ് മരിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ പത്രോസിന്റെ ഭാര്യ സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീടിന് സമീപത്ത് തന്നെയുള്ള സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. പത്രോസും സാറാമ്മയും ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്ഥാപന ഉടമ വീട്ടിൽ അന്വേഷിച്ച് എത്തി

ഈ സമയത്താണ് സാറാമ്മയെ വെട്ടേറ്റ നിലയിലും പത്രോസിനെ ജീവനൊടുക്കിയ നിലയിലും കണ്ടത്. സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.