കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് യുവാവ് പായ വിരിച്ച് കിടന്നുറങ്ങി; പിന്നാലെയെത്തി പോലീസ്
Jan 16, 2026, 12:06 IST
കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ്(30) പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലാണ് സംഭവം. ബീച്ചിലെ മണൽപരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണക്കാൻ വെക്കുകയായിരുന്നു
ഇതിന് പിന്നാലെ തൊട്ടടുത്ത് തന്നെ റാഫി പായ വിരിച്ച് കിടന്നുറങ്ങുകയും ചെയ്തു. പ്രഭാത സവാരിക്കായി ബീച്ചിലെത്തിയവർ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് യുവാവിനെ വിളിച്ചുണർത്തിയതും പിന്നാലെ കസ്റ്റഡിയിലെടുത്തതും
ഉണക്കാനിട്ട കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാൾ നൽകിയ മൊഴി. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.