മംഗലാപുരം വെടിവെപ്പ്: കേരളത്തിൽ നിന്നും മംഗലാപുരത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചു; വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പേരെ മംഗലാപുരത്ത് പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ ഉത്തര കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം. കേരളത്തിൽ നിന്നും മംഗലാപുരത്തേക്കുള്ള
 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് പേരെ മംഗലാപുരത്ത് പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ ഉത്തര കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം. കേരളത്തിൽ നിന്നും മംഗലാപുരത്തേക്കുള്ള കെ എസ് ആർ ടി സി ബസുകൾ സർവീസ് നിർത്തിവെച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പോലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ സജ്ജരാക്കി നിർത്താൻ ജില്ലാ പോലീസ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്. മംഗലാപുരത്ത് വെടിവെപ്പിൽ പ്രതിഷേധിച്ച് കേരളത്തിലും വ്യാപക പ്രതിഷേധം നടക്കുകയാണ്

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ എസ് ആർ ടി സി ബസുകൾ തടഞ്ഞു. കോഴിക്കോട് ബി എസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർ ട്രെയിൻ തടഞ്ഞു.

കോഴിക്കോട് എസ് എഫ് ഐ പ്രവർത്തകർ അമിത് ഷായുടെ കോലം കത്തിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധവും നടന്നു. പ്രവർത്തകരെ പോലീസ് എത്തിയാണ് നീക്കിയത്. കർണാടകയിൽ നിന്നുള്ള ബസുകളും കേരളത്തിന്റെ പല ഭാഗങ്ങളിൽ തടഞ്ഞു.