അപരനെ നിർത്തിയത് മാന്യതയില്ലാത്ത പ്രവർത്തി; ജോസ് കെ മാണിക്ക് പരാജയഭീതിയെന്ന് മാണി സി കാപ്പൻ

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല.
 

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും മാണി സി കാപ്പൻ ആരോപിച്ചു

തനിക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും തമ്മിലാണ് പാലായിൽ ഏറ്റുമുട്ടുന്നത്.